കര്‍ഷക പ്രതിഷേധം; ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു

ഗാസിപുര്‍: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്ത കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ രാംപുര്‍ ജില്ലയില്‍ നിന്നുള്ള കാഷ്മിര്‍ സിങ്(75) എന്ന കര്‍ഷകന്‍ ആണ് ആത്മഹ്യ ചെയ്തത്. കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ചാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

കാര്‍ഷിക നിയമം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള കുറിപ്പാണ് കണ്ടെത്തിയത്. പ്രതിഷേധസ്ഥലത്തിനടുത്തുള്ള ശൗചാലയത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കാഷ്മിര്‍ സിങ്ങിനെ കണ്ടത്. മൃതദേഹം പ്രതിഷേധസ്ഥലത്ത് തന്നെ അടക്കം ചെയ്യണമെന്ന് കുറിപ്പില്‍ പറയുന്നു. എന്നാല്‍ ആത്മഹത്യയ്ക്കുള്ള കാരണം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

രാജ്യതലസ്ഥാനത്ത് പ്രതിഷേധം നടത്തുന്ന കര്‍ഷകരില്‍ 30ല്‍ അധികം പേര്‍ വിവിധ കാരണങ്ങളാല്‍ മരിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ നല്‍കികൊണ്ട് ഹരിയാനയില്‍ നിന്നുള്ള ഒരു പുരോഹിതന്‍ സ്വയം നിറയൊഴിച്ച് മരിച്ചിരുന്നു.

pathram:
Leave a Comment