ഭാര്യയെപ്പറ്റി അപവാദം പറഞ്ഞ യുവാവിനെ കൊന്ന് കഷണങ്ങളാക്കി അഴുക്കു ചാലില്‍ തള്ളി

മുംബൈ : ഭാര്യയെപ്പറ്റി അപവാദം പറഞ്ഞതിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. ദമ്പതിമാരായ ചാള്‍സ് നാടാന്‍ (41), സലോമി(31) എന്നിവരാണ് അറസ്റ്റിലായത്.

മുംബൈയിലാണ് സംഭവം. സ്വകാര്യ ബാങ്കില്‍ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജരായി ജോലി ചെയ്തിരുന്ന സുശീല്‍കുമാര്‍ സര്‍നായിക്കിനെ (31) ആണ് ഇവര്‍ കൊലപ്പെടുത്തിയത്. ഇയാളെ കൊന്ന് 12 കഷണങ്ങളാക്കിയ ശേഷം പെട്ടിയിലാക്കി അഴുക്കു ചാലില്‍ തള്ളുകയായിരുന്നു.

സലോമിയും സുശീല്‍കുമാറും ഒരു കോള്‍ സെന്ററില്‍ ഒപ്പം ജോലി ചെയ്തിരുന്നവരാണ്. ഇയാള്‍ സലോമിയെക്കുറിച്ച് അപവാദം പറഞ്ഞതിന്റെ പേരിലാണ് ഇയാളെ കൊലപ്പെടുത്തിയത്.

വിനോദയാത്രയ്ക്ക് പോകുകയാണെന്നും പറഞ്ഞു വീട്ടില്‍ നിന്നും പോയ സുശീല്‍ കുമാര്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റായ്ഗഡ് നെരൂളില്‍ അഴുക്കുചാലില്‍ നിന്ന് പെട്ടികളിലാക്കി ഉപേക്ഷിച്ച നിലയില്‍ പൊലീസിന് അജ്ഞാത മൃതദേഹം ലഭിച്ചത്. ഇത് സുശീല്‍ കുമാറിന്റേതാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു.

pathram:
Related Post
Leave a Comment