സ്ത്രീകൾ വസ്ത്രം മാറുന്നത് പകർത്തി; കോട്ടയം ശീമാട്ടിയിലെ ജീവനക്കാരൻ അറസ്റ്റില്‍

കോട്ടയം: കോട്ടയം നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര ശാലയായ ശീമാട്ടിയിൽ സ്ത്രീകൾ വസ്ത്രം മാറുന്നത് പകർത്തിയ ജീവനക്കാരൻ പിടിയിൽ. കാരാപ്പുഴ സ്വദേശി നിധിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കോട്ടയം നഗരത്തിലെ പ്രമുഖ അഭിഭാഷകയാണ് നിധിനെ കയ്യോടെ പിടികൂടിയത്.

സംഭവം സ്ഥാപനത്തിന്‍റെ അധികൃതർ മറച്ചുവെക്കാൻ ശ്രമിച്ചെന്ന് അഡ്വ. ആരതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഞെട്ടിക്കുന്ന സംഭവങ്ങളാണ് കോട്ടയം നഗരത്തിലെ വസ്ത്ര വ്യാപാരശാലയിൽ നടന്നത്. സ്ത്രീകൾ വസ്ത്രം മാറുന്ന ട്രയൽ റൂമിൽ മൊബൈൽ ക്യാമറ ഉപയോഗിച്ച് 17 സ്ത്രീകളുടെ ദൃശ്യങ്ങളാണ് യുവാവ് പകർത്തിയത്.

കഴിഞ്ഞ ദിവസം മകനൊപ്പം വസ്ത്രം വാങ്ങാനെത്തിയ അഡ്വ. ആരതിയാണ് നിധിനെ പിടികൂടിയത്. ആരതി വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി പ്രതിയെ പിടികൂടിയത്. ടെക്സ്റ്റൈൽസ് അധികൃതർ അദ്യം വിവരം പൊലീസിൽ അറിയിക്കാൻ തയ്യാറായില്ലെന്നും ആരതി ആരോപിക്കുന്നു.

പ്രതി സ്ഥിരമായി സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോയെന്ന കാര്യവും പൊലീസ് അനേഷിക്കുന്നുണ്ട്. കൊവിഡ് കാലത്ത് കടകളിലെത്തുമ്പോൾ ഫോൺ നമ്പർ നൽകുന്നത് ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടെന്നും ആരതി പറയുന്നു.

pathram desk 1:
Related Post
Leave a Comment