ബലാല്‍സംഗ ശ്രമത്തെ എതിര്‍ത്ത പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു

ലഖ്നൗ : ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗ ശ്രമത്തെ എതിര്‍ത്ത പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു. പീഡനത്തെ എതിര്‍ത്ത12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്.ഫിറോസാബാദിലെ പ്രേംനഗറിലാണ് സംഭവം.

അക്രമികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്തുകയായിരുന്നു.മനീഷ് യാദവ്, ശിവ്പാല്‍ യാദവ്, ഗൗരവ് ചാക് എന്നിവരാണ് കൊലപാതകം നടത്തിയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.

സംഭവത്തില്‍ റസല്‍പൂര്‍ പൊലീസ് കേസെടുത്തതായും, അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും ഫിറോസാബാദ് എസ്എസ്പി സച്ചിന്ദ് കുമാര്‍ പട്ടേല്‍ പറഞ്ഞു.

pathram:
Leave a Comment