വിഷം കുത്തിവച്ചു; കാലും ഇടുപ്പും തകര്‍ന്നു, യുവതിയ്ക്ക് ക്രൂരപീഡനം

ബല്‍റാംപുര്‍ : ഉത്തര്‍ പ്രദേശിലെ ബല്‍റാംപൂരില്‍ പീഡനത്തിന് ഇരയായ ദലിത് യുവതി മരിച്ചു. ഗായ്‌സാരി മേഖലയില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 22 കാരിയെ ആണ് രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്.പീഡനത്തെ തുടര്‍ന്ന് അവശയായ യുവതിയെ വീട്ടുകാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

സംഭവത്തില്‍ ഷാഹിദ്, സഹില്‍ എന്നിവരെ അറസ്റ്റുചെയ്തതായി പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ ഇരുകാലുകളും ഇടുപ്പും തകര്‍ന്നു. അക്രമികള്‍ പെണ്‍കുട്ടിയില്‍ വിഷം കുത്തിവച്ചെന്നും പൊലീസ് പറയുന്നു. ഹത്രാസില്‍ പീഡനത്തിന് ഇരയായ ദലിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം പടരുന്നതിനിടെ ആണ് അടുത്ത സംഭവം ഉണ്ടായത്. ആറംഗ സംഘമാണ് അക്രമത്തിനു പിന്നിലെന്നാണ് വിവരം.

മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ 3 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവമുണ്ടായി. സഹോദരനൊപ്പം കുടിലിലില്‍ ഉറങ്ങിക്കിടന്ന ബാലികയെ ആണ് മൂന്നംഗ സംഘം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. കുറ്റവാളികളെ പിടികൂടാനായില്ല.

pathram:
Related Post
Leave a Comment