ബാബറി മസ്ജിദ് കേസിൽ ഈമാസം 30നു വിധി പറയും

ലഖ്‌നൗ: ബാബറി മസ്ജിദ് പൊളിച്ച കേസിൽ പ്രത്യേക സി.ബി.ഐ. കോടതി ഈമാസം 30-നു വിധി പറയും. കേസിലെ പ്രതികളെല്ലാം അന്ന് കോടതിയിൽ ഹാജരാകണമെന്ന് ജഡ്‌ജി എസ്.കെ. യാദവ് നിർദേശിച്ചു. മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, ബി.ജെ.പി. നേതാക്കളായ എം.എം. ജോഷി, കല്യാൺ സിങ്, ഉമാ ഭാരതി, വിനയ് കത്യാർ എന്നിവരാണ് കേസിലെ 32 പ്രതികളിൽ പ്രമുഖർ.

കേസിലെ വാദം ഈ മാസം ഒന്നിന് അവസാനിച്ചെന്നും പിന്നാലെ പ്രത്യേക ജഡ്‌ജി വിധിയെഴുതാൻ തുടങ്ങിയെന്നും സി.ബി.ഐ. അഭിഭാഷകൻ ലളിത് സിങ് പറഞ്ഞു. 351 സാക്ഷികളെയും അറുനൂറോളം തെളിവുകളും സി.ബി.ഐ. കോടതിയിൽ ഹാജരാക്കിയിരുന്നു. 1992 ഡിസംബർ ആറിനാണ് കർസേവകർ മസ്ജിദ് പൊളിച്ചത്.

pathram:
Leave a Comment