ന്യൂഡൽഹി: പുസ്തകങ്ങൾ വായിച്ച് അറിവ് നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്രിക ഗ്രൂപ്പ് ചെയർമാൻ ഗുലാബ് കോത്താരിയുടെ പുസ്തക പ്രകാശ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകം വായിച്ച് അറിവുകൾ നേടേണ്ടത് അത്യന്താപേക്ഷിതമാണ്. ഗൂഗിൾ ഗുരുവിന്റെ കാലത്തും പുസ്തകം വായിച്ച് ഗൗരമായ അറിവുകൾ നേടുന്ന ശീലം മാറിപ്പോകരുത്- പ്രധാനമന്ത്രി പറഞ്ഞു.
ലോകം ഇപ്പോൾ ഇന്ത്യയെ കൂടുതൽ ശ്രദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മാധ്യമങ്ങൾ ആഗോളതലത്തിലേക്ക് എത്തേണ്ടതുണ്ട്. കോവിഡ് മഹാമാരിയെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിൽ കാലത്ത് സമാനതകളില്ലാത്ത രീതിയിലാണ് ഇന്ത്യയിലെ മാധ്യമങ്ങൾ പ്രവർത്തിച്ചത്. മാധ്യമങ്ങൾ കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി.കുറവുകൾ ചൂണ്ടിക്കാട്ടി വിമർശിച്ചു.
മാധ്യമങ്ങളും വിമർശിക്കപ്പെടുന്നുണ്ട്. എല്ലാവരും വിമർശനങ്ങളിൽനിന്നു പഠിക്കേണ്ടതുണ്ട്. അതാണ് ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്- പ്രധാനമന്ത്രി പറഞ്ഞു.
Leave a Comment