സഹനശക്തി..!!! ഗാന്ധിജി പോലും ഇത്ര ത്യാഗം സഹിച്ചിട്ടുണ്ടാവില്ല; കുഞ്ഞു ഗാന്ധിയുടെ വൈരല്‍ വീഡിയോ

സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച് സ്‌കൂളിൽ വരുന്ന കുട്ടികളെ എല്ലാവരും കാണാറുണ്ട്. ഇങ്ങനെ നിരവധി കുട്ടികളുടെ വിഡിയോ ഓഗസ്റ്റ് 15ന് വൈറലായി. ഇപ്പോൾ വീട്ടിൽ ഇരുന്നാണ് ഇത്തരപ്പിൽ ഫാൻസി ഡ്രസിനായി കുട്ടികൾ ഒരുങ്ങുന്നത്. വിഡിയോ എടുക്കാനായി രക്ഷിതാക്കളും.

അതിനിടയിൽ നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ വേഷമിട്ട കുട്ടിയുടെ വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെടുന്ന കുട്ടി കഷ്ടപ്പെട്ടാണ് രക്ഷിതാവ് പറയുന്ന പോലെ സ്വാതന്ത്ര്യ ദിന സന്ദേശം പറയുന്നത്. ‘മൂത്രം ഒഴിക്കാൻ മുട്ടുന്നു, മൂത്രം ഒഴിച്ചിട്ട് പോരെ’ എന്നെല്ലാം കുട്ടി അതിനിടയിൽ പറയുന്നുണ്ട്. പിന്നീട് മാതാവ് പറയുന്ന പോലെ മുഖം മാറ്റി ‘ഐ ആം മോഹൻദാസ് കരംചന്ദ് ഗാന്ധി’യെന്ന് പറയുന്നു. ‘ഗാന്ധിജി പോലും ഇത്ര ത്യാഗം സഹിച്ചിട്ടുണ്ടാവില്ല’ എന്ന കമന്റോട് കൂടിയാണ് ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

pathram:
Related Post
Leave a Comment