കുമ്പളങ്ങി നൈറ്റ്സിനെ പ്രശംസിച്ച് അനുഷ്‌ക ശര്‍മ

കുമ്പളങ്ങി നൈറ്റ്സിനെ പ്രശംസിച്ച് ബോളിവുഡ് നടി അനുഷ്‌ക ശര്‍മ. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അനുഷ്‌ക പ്രശംസ അറിയിച്ചിരിക്കുന്നത്. മനോഹരമായ സംവിധാനവും മികച്ച അഭിനേതാക്കളുമാണ് ചിത്രത്തിലുള്ളതെന്ന് കുറിച്ച അനുഷ്‌ക, ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് സംവിധായകന്‍ മധു സി നാരായണനെയും ടാഗ് ചെയ്തു.

മുന്‍പ്, കുമ്പളങ്ങി നൈറ്റ്സിലെ ചെരാതുകള്‍ എന്ന ഗാനത്തെ പ്രശംസിച്ച് ബോളിവുഡ് ഗായകന്‍ അര്‍ജിത് സിംഗും രംഗത്ത് വന്നിരുന്നു. ‘എ മാസ്റ്റര്‍ പീസ്’ എന്നാണ് അര്‍ജിത് പാട്ടിനെ വിശേഷിപ്പിച്ചത്.

തുരുത്തില്‍ ജീവിക്കുന്ന നാല് സഹോദരങ്ങളുടെ കഥ പറയുന്ന കുമ്പളങ്ങി നൈറ്റ്സിന് തിരക്കഥ ഒരുക്കിയത് ശ്യം പുഷ്‌കറാണ്

pathram:
Related Post
Leave a Comment