കുതിരാനിൽ ദിശാ ബോർഡില്ല; കുതിരാനിൽ ലോറി വഴി തെറ്റി കുഴിയിൽ വീണു

കുതിരാൻ: തുരങ്ക നിർമാണ സ്ഥലത്ത് അപകട സൂചനാ, ദിശാ ബോർഡുകൾ വയ്ക്കാത്തതിനെത്തുടർന്നു ചരക്കു ലോറി വഴിതെറ്റി വന്നു ചാലിൽ വീണു. തുരങ്കത്തിനു മുൻവശത്തു അഗ്നിരക്ഷാ ജോലികൾക്കു പൈപ്പ് സ്ഥാപിക്കാൻ എടുത്ത, 14 മീറ്റർ നീളവും ഒരു മീറ്റർ വീതിയും ഒന്നര മീറ്റർ ആഴവുമുള്ള കുഴിയിലാണു ലോറിയുടെ മുൻവശത്തെ ചക്രങ്ങൾ കുടുങ്ങിയത്.

തൃശൂർ ഭാഗത്തേക്കു റബർ ഉൽപ്പന്നങ്ങൾ കയറ്റിപ്പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു. കുതിരാൻ തുരങ്കത്തിലേക്കുള്ള റോഡിലേക്കു ദേശീയപാതയിൽനിന്നു കടക്കാതിരിക്കാനുള്ള ബോർഡുകൾ സ്ഥാപിക്കാത്തതാണു പ്രശ്നം. ചാലിൽ വീണ ലോറി ക്രെയിനുപോഗിച്ചു പുറത്തെടുത്തെങ്കിലും തകരാർ സംഭവിച്ചതിനാൽ തുരങ്കത്തിനു സമീപത്തു നിന്നു മാറ്റാനായില്ല.

pathram desk 1:
Leave a Comment