റഫാൽ വിമാനങ്ങൾ ഇന്ത്യൻ ആകാശത്ത്; അകമ്പടിയായി സുഖോയും (വീഡിയോ)

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് വ്യോമസേനയ്ക്കായി എത്തുന്ന അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത്. ഹരിയാണയിലെ അംബാല വ്യോമതാവളത്തില്‍ നിലംതൊടുന്ന വിമാനങ്ങളെ വാട്ടര്‍ സല്യൂട്ട് നല്‍കി വ്യോമസേന സ്വീകരിക്കും. വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ബദൗരിയ റഫാല്‍ വിമാനങ്ങളെ സ്വീകരിക്കാനെത്തും.

ഉച്ചയ്ക്ക്‌ 1.40ഓടെയാണ് ഇന്ത്യന്‍ സമുദ്രമേഖലയിലേയ്ക്ക് റഫാല്‍ വിമാനങ്ങള്‍ പ്രവേശിച്ചത്. ഇന്ത്യന്‍ ആകാശപരിധിയിലെത്തിയ വിമാനങ്ങള്‍ അറബിക്കടലില്‍ വിന്യസിച്ചിരുന്ന നാവികസേനാ കപ്പല്‍ ഐഎന്‍എസ് കൊല്‍ക്കത്തയുമായി വിമാനങ്ങള്‍ ബന്ധം സ്ഥാപിച്ചു. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതോടെ ഇന്ത്യയുടെ രണ്ട് സുഖോയ് യുദ്ധവിമാനങ്ങള്‍ റഫാല്‍ വിമാനങ്ങള്‍ക്ക് ഇരുവശത്തുമായി അകമ്പടിയായി അമ്പാലയിലേയ്ക്ക് തിരിച്ചു.

രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യത്തെ സുപ്രധാന യുദ്ധവിമാനമാണ് റഫാല്‍. ഇന്ത്യ അവസാനമായി വാങ്ങിയ യുദ്ധവിമാനം സുഖോയ് 30എസ് വിമാനമാണ്. റഷ്യയില്‍ നിന്നാണ് ഇവ വാങ്ങിയത്.

ഇന്ധനം നിറയ്ക്കാന്‍ നിലത്തിറങ്ങേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കുന്നതിനായി ടാങ്കര്‍ വിമാനങ്ങള്‍ റഫാലിന് അകമ്പടിയായി ഫ്രാന്‍സ് അയച്ചിരുന്നു. ഇതിലൊന്നില്‍ 70 വെന്റിലേറ്ററുകളും ഒരുലക്ഷത്തോളം കോവിഡ് ടെസ്റ്റിങ് കിറ്റുകളും 10 പേരടങ്ങുന്ന ആരോഗ്യ വിദഗ്ധ സംഘവും ഉണ്ട്. ഇന്ത്യയുടെ കോവിഡിനെതിരായ പോരാട്ടത്തില്‍ സഹായമായാണ് ഫ്രാന്‍സിന്റെ ഈ നടപടി.

follow us: PATHRAM ONLINE LATEST NEWS

pathram desk 1:
Leave a Comment