രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 49,310 പേര്‍ക്ക് പുതുതായി കൊവിഡ്

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ആശങ്ക സൃഷ്ടിച്ച് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49,310 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 740 പേര്‍ കൂടി മരണമടഞ്ഞു. ഇതോടെ രോഗികളുടെ എണ്ണം 12,87,945 ആയി. മരണസംഖ്യ 30,601 ആയി.

കൊവിഡ് ബാധിതരില്‍ 8,17,209 പേര്‍ രോഗമുക്തി നേടി. 4,40,135 പേര്‍ ചികിത്സയിലാണെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിന് അടുത്തായി രോഗികളുടെ എണ്ണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് നിരക്ക് കുറഞ്ഞുവരുമ്പോള്‍ ദക്ഷിണ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുകയാണ്.

രാജ്യത്ത് ഇതുവരെ 1,54,28,170 കൊവിഡ് പരിശോധനകള്‍ നടത്തി. 3,58,801 ടെസ്റ്റുകള്‍ ഇന്നലെ മാത്രം നടത്തിയെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി.

ലോകത്ത് കൊവിഡ് രോഗബാധിതര്‍ 15,654,649 ആയി. 636,479 പേര്‍ ഇതുവരെ മരണമടഞ്ഞു. 9,535,641 പേര്‍ രോഗമുക്തരായപ്പോള്‍, 5,482,529 പേര്‍ ചികിത്സയിലാണ്.

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 76,570 പേര്‍ രോഗികളായി. 1225 പേര്‍ മരണമടഞ്ഞു. ഇവിടെ ആകെ 4,169,991 പേര്‍ രോഗികളായപ്പോള്‍, 147,333 ആളുകള്‍ മരണമടഞ്ഞൂ. ബ്രസീലില്‍ 2,289,951 പേര്‍ രോഗികളായി. 84,207 പേര്‍ മരണമടഞ്ഞു.

follow us: PATHRAM ONLINE

pathram:
Leave a Comment