മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതയെ ലൈംഗികമായി പീഡിപ്പിച്ചു. മുംബൈ പൻവേലിലെ ക്വീറന്റീൻ കേന്ദ്രത്തിൽ വച്ചാണ് 25 കാരനായ ശുഭം ഖാട്ടു നാൽപ്പതുകാരിയെ പീഡിപ്പിക്കുന്നത്.
ഡോക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശുഭം നാൽപ്പതുകാരിയുടെ മുറിയിൽ പ്രവേശിക്കുന്നത്. തുടർന്ന് ഇവർക്ക് എന്തെങ്കിലും ശാരീരിക ആസ്വാസ്ഥ്യമുണ്ടോ എന്ന് പരിശോധിച്ചു. ശരീര വേദനയുണ്ടെന്ന് പറഞ്ഞ സ്ത്രീയുടെ കൊവിഡ് റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ബോഡി മസാജ് വേണമെന്ന് പറഞ്ഞു. ഇതിന് പിന്നാലെ യുവതി പീഡിപ്പിക്കുകയായിരുന്നു.
ഇന്ന് പുലർച്ചെയാണ് യുവതി പൊലീസിൽ പരാതി നൽകുന്നത്. ഇതുവരെ ശുഭമിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഐപിസി സെക്ഷൻ 376, 354 പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പൻവേൽ താലൂക് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി നിലവിൽ ക്വാറന്റീനിലാണ്. കൊവിഡ് ടെസ്റ്റ് നെഗറ്റീവായാൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തും.
Follow us on pathram online
Leave a Comment