ഇന്ത്യന്‍ മണ്ണ് കൊതിച്ചെത്തിയവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയതായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ മണ്ണ് കൊതിച്ചെത്തിയവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. പ്രകോപനങ്ങള്‍ക്ക് എങ്ങനെ മറുപടി നല്‍കണമെന്ന് അറിയാം. ഒരേ സമയം രാജ്യം നിരവധി വെല്ലുവിളികള്‍ നേരിടുകയാണ് മന്‍ കി ബാത്ത് റേഡിയോ പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

കോവിഡില്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുത്. ഒരാള്‍ ജാഗ്രത കൈവിട്ടാല്‍ അതു നിരവധി പേരെ അപകടത്തിലാക്കും. ലോക്ഡൗണില്‍നിന്നു രാജ്യം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

pathram:
Related Post
Leave a Comment