വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗറിലെ സദിബല്‍ സൗറയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകായിരുന്ന തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. സുരക്ഷാസേന കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തീവ്രവാദികള്‍ അതിന് തയ്യാറായില്ല. തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്.

2019ല്‍ ബിഎസ്എഫ് ജവാന്മാര്‍ക്കുനേരെ ഉണ്ടായ ആക്രമണത്തില്‍ പങ്കാളികളായവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ട് തീവ്രവാദികളെന്ന് ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു.

രഹസ്യവിവരത്തെ തുടര്‍ന്ന് മേഖലയില്‍ ഇന്ന് രാവിലെ മുതല്‍ സുരക്ഷാസേന പരിശോധന നടത്തുകയായിരുന്നു. ഇന്റര്‍നെറ്റ് സേവനങ്ങളടക്കം റദ്ദാക്കിയായിരുന്നു പരിശോധന.

FOLLOW US: pathram online

pathram:
Related Post
Leave a Comment