ചൈനീസ് പ്രകോപനം :തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം

ന്യൂഡല്‍ഹി: ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ തയാറാകാന്‍ സൈന്യത്തിന് നിര്‍ദേശം. ലഡാക്കിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വിളിച്ച യോഗത്തിലാണ് സേനാ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത്. കര, നാവിക, വ്യോമ സേനാ തലത്തില്‍ കര്‍ശന നിരീക്ഷണം തുടരണമെന്നും നിര്‍ദേശിച്ചു.

അതിര്‍ത്തിയില്‍ ഏതു തരത്തിലുള്ള പ്രകോപനം ഉണ്ടായാലും അത് നേരിടാന്‍ സേനയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായും പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് സേനാ മേധാവികളും സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും പ്രതിരോധ മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തു.

അതിക്രമിച്ചുകയറിയ പ്രദേശങ്ങളില്‍ നിന്നു ചൈനീസ് സൈന്യം പിന്നോട്ടുപോയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നുവെങ്കിലും ഗല്‍വാന്‍ താഴ്വരയുടെ മേല്‍ ഉയര്‍ത്തിയ അവകാശവാദം പിന്‍വലിക്കുന്നതുവരെ സൈനികനടപടികളുമായി മുന്നോട്ടുപോകാന്‍ തന്നെയായിരുന്നു തീരുമാനം. ഗല്‍വാന്‍ താഴ്‌വരയില്‍ അതിക്രമിച്ചുകയറിയ പ്രദേശത്ത് ചൈനീസ് സൈന്യം നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊളിച്ചുമാറ്റിയിട്ടില്ല. അതിനു ശ്രമിച്ചപ്പോഴാണ് ഇന്ത്യന്‍ സൈനികരെ ആക്രമിച്ചതെന്നാണു സൂചന
follow us pathramonline LATEST NEWS

pathram:
Leave a Comment