വീരമൃത്യു വരിച്ച ഹവില്‍ദാര്‍ കുടുംബത്തിന് 20 ലക്ഷവും ജോലിയും സഹായം

ലഡാക്കില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ കെ.പളനിയുടെ കുടുംബത്തിനു തമിഴ്‌നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 20 ലക്ഷം രൂപയും കുടുംബത്തിലെ ഒരംഗത്തിനു ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.

അതേ സമയം പുതിയ വീടിന്റെ പാലുകാച്ചലിന് അടുത്ത മാസം എത്താനിരിക്കെയായാണ് പളനി കൊല്ലപെട്ടത്. സംഘര്‍ഷം കനയ്ക്കുന്നതിനാല്‍ ഇനി വിളിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ഫോണില്‍ വീട്ടുകാരെ അറിയിച്ചിരുന്നു.

രാമനാഥപുരം ജില്ലയിലെ തിരുവാടനെയ്ക്ക് അടുത്ത് കടക്കലൂര്‍ ഗ്രാമത്തിലെ കാളിമുത്തുവിന്റെ മകനാണ് പളനി 18ാമത്തെ വയസില്‍ സൈന്യത്തില്‍ ചേര്‍ന്ന പളനി 22 വര്‍ഷമായി രാജ്യത്തെ സേവിച്ചു. സഹോദരന്‍ ഇദയകണിയും സൈനികനാണ്.

follow pathram online latest news

pathram:
Leave a Comment