പെട്രോളിന്റെയും ഡീസലിന്റെയും വില തുടര്‍ച്ചയായ ഒമ്പതാം ദിവസവും കൂട്ടി

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില തുടര്‍ച്ചയായ ഒമ്പതാം ദിവസവും കൂട്ടി. പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയുമാണ് കൂട്ടിയത്. ഡല്‍ഹിയില്‍ പുതിയ വില പെട്രോള്‍ 76 രൂപ 26 പൈസ, ഡീസല്‍ 74 രൂപ 62 പൈസ. കൊച്ചിയില്‍ പെട്രോളിന് 76.52 രൂപയും ഡീസലിന് 70.75 രൂപയുമാണ് വില. 9 ദിവസം കൊണ്ട് പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയുമാണ് കൂടിയത്.

follow us: pathram online latest news

pathram:
Leave a Comment