ലോക് ഡൗണ്‍ നേട്ടമാക്കിയത് ഈ മൊബൈല്‍ ഗെയിം ആണ്….

മെയ് മാസത്തില്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയ മൊബൈല്‍ ഗെയിം ജനപ്രിയമായ പബ്ജി മൊബൈല്‍ ഗെയിം. സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏകദേശം 22.6 കോടി ഡോളറാണ് ( 1710 കോടി രൂപയിലേറെ) ടെന്‍സെന്റ് ഗെയിംസ് പബ്ജിയിലൂടെ നേടിയത്.

കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ ഈ നേട്ടത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ഗെയിമുകളുടേയും, വീഡിയോ സ്ട്രീമിങ് സേവനങ്ങളുടേയും ഉപയോഗത്തില്‍ വലിയ വര്‍ധനവുണ്ടായിരുന്നു.

മേയ് ഒന്ന് മുതല്‍ മെയ് മൂന്ന് വരെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നുമുള്ള ലാഭം കണക്കാക്കിയാണ് ഈ റിപ്പോര്‍ട്ട്. ഇതില്‍ 53 ശതമാനം വരുമാനവും ചൈനയില്‍ നിന്നാണ്. പത്ത് ശതമാനം അമേരിക്കയില്‍ നിന്നും 5.5 ശതമാനം സൗദി അറേബ്യയില്‍ നിന്നുമാണ്. ഇന്ത്യയിലും ഏറെ ജനപ്രീതിയുള്ള ഗെയിമുകളില്‍ ഒന്നാണ് പബ്ജി മൊബൈല്‍.

ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ മൊബൈല്‍ ഗെയിമുകളുടെ പട്ടികയില്‍ ഓണര്‍ ഓഫ് കിങ്സ് ആണ് രണ്ടാമത്. ടെന്‍സെന്റിന്റെ തന്നെ ഗെയിം ആണിത്. 20.45 കോടി ഡോളറാണ് (1500 കോടി രൂപ) ഓണര്‍ ഓഫ് കിങ്സിന്റെ വരുമാനം. ഈ ഗെയിമും ചൈനയില്‍ നിനാണ് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത്. 95 ശതമാനം വരുമാനവും ചൈനയില്‍ നിന്നാണ്. 2.2 ശതമാനം വരുമാനം തായ്ലാന്‍ഡില്‍ നിന്നാണ്.

പബ്ജി മൊബൈലിലെ ഏറ്റവും പുതിയ അപ്ഡേറ്റില്‍ ക്ലാസിക് ബാറ്റില്‍ റൊയേല്‍ മോഡിന് കീഴില്‍ പുതിയ മാപ്പ് അവതരിപ്പിക്കുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പേര് ‘ഫോറെക്സ്’ എന്നായിരിക്കുമെന്നാണ് അഭ്യൂഹം. പബ്ജിയുടെ 0.19.0 ബീറ്റാ അപ്ഡേറ്റിലാണ് പുതിയ മാപ്പ് കണ്ടത്. നിലവില്‍ പബ്ജിയില്‍ ലഭ്യമായിട്ടുള്ള മാപ്പുകളുടെ സമ്മിശ്ര രൂപമായിരിക്കും ഇതെന്നാണ് വിവരം. അതായത് മഞ്ഞും, മരുഭൂമിയും, പുല്‍മേടും, മരങ്ങള്‍ നിറഞ്ഞ സ്ഥലങ്ങളും പുതിയ മാപ്പില്‍ ഉണ്ടാവും.

FOLLOW US – pathram online latest news

pathram:
Leave a Comment