വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും മംഗളകരവും ആയ ഒരു മുഹൂര്‍ത്തം ആണ് കല്യാണത്തെ ട്രോളുന്നത് ഭാരതസംസ്‌കാരമല്ല ;രാഹുല്‍ ഈശ്വര്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ നേതാവ് പി എ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹവാര്‍ത്തയെ ട്രോളുന്നതിനെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍. ഇരുവരെയും ആശംസിക്കുന്നതിനൊപ്പം വിവാഹത്തിനെതിരെ ഉയരുന്ന ട്രോളുകളെ വിമര്‍ശിക്കുകയും ചെയ്താണ് രാഹുല്‍ രംഗത്തെത്തിയത്.

രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും മംഗളകരവും ആയ ഒരു മുഹൂര്‍ത്തം ആണ് കല്യാണത്തെ ട്രോളുന്നത് ഭാരതസംസ്‌കാരമല്ല

റിയാസിനേയും, വീണയെയും പരിചയപ്പെട്ടിട്ടുണ്ട്. രണ്ടു വളരെ നല്ല മനുഷ്യര്‍. രണ്ടു പേര്‍ക്കും പ്രാര്‍ത്ഥനകള്‍ നേരുന്നു. ദൈവം പുതിയൊരു യാത്രക്ക് അനുഗ്രഹിക്കട്ടെ…

ബഹുമാനപെട്ട യുവ നേതാവ് റിയാസ്, സഖാവ് ശ്രീ പിണറായി വിജയന്‍ന്റെ മകള്‍ കഠ വിദഗ്ദ്ധ ആയ വീണ എന്നിവര്‍ക്കു എല്ലാ മംഗളങ്ങളും നേരുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
ചില ആള്‍കാര്‍ ണവമെേമുു, ഫേസ്ബുക് ല്‍ ഒക്കെ അവരുടെ സ്വകാര്യ ജീവിതം, കല്യാണം ഇതിനെ ഒക്കെ ട്രോള്‍ ചെയുന്നത് കണ്ടു. കഷ്ടം, പരമകഷ്ടം…. രാഷ്ട്രീയമാകാം, രാഷ്ട്രീയാഭാസം ആകരുത്.

Follow us: pathram online

pathram:
Related Post
Leave a Comment