പത്തനാപുരത്തും കാട്ടാന ചരിഞ്ഞത് കൈതച്ചക്കയിലെ പന്നിപ്പടക്കം പൊട്ടി; മൂന്നുപേര്‍ അറസ്റ്റില്‍

കൊല്ലം: പത്തനാപുരം കറവൂരില്‍ കാട്ടാന ചരിഞ്ഞത് കൈതച്ചക്കയിലെ പന്നിപ്പടക്കം പൊട്ടിയാണെന്ന് വനംവകുപ്പ് കണ്ടെത്തി. സംഭവത്തില്‍ കറവൂര്‍ സ്വദേശികളായ മൂന്നു പേര്‍ പിടിയിലായി. കറവൂര്‍ സ്വദേശികളായ രഞ്ജിത്ത്, അനിമോന്‍, ശരത് എന്നിവരാണ് പിടിയിലായത്.

ഏപ്രില്‍ 11 നാണ് അവശ നിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞത്. വായില്‍ വലിയ വ്രണവുമായാണ് ആനയെ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് വായില്‍ വലിയ വ്രണം ഉണ്ടായതെനന് വ്യക്തമായത്. ഇതോടെ വനംവകുപ്പ് അന്വേഷണം നടത്തുകയായിരുന്നു.

മ്ലാവിനെ പിടികൂടാനാണ് ഇവര്‍ കൈതച്ചക്കയില്‍ പന്നിപ്പടക്കം ഒളിപ്പിച്ചതെന്നാണ് സൂചന. എന്നാല്‍ ഇത് കാട്ടാന തിന്നുകയായിരുന്നു. പിടിയിലായ മൂന്നുപേരും മൃഗവേട്ടക്കാരാണെന്നാണ് വനംവകുപ്പ് പറയുന്നത്. സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്. കഴിഞ്ഞ ദിവസമാണ് പാലക്കാടും സമാന സംഭവം ഉണ്ടായത്.

Follow us: pathram online

pathram:
Related Post
Leave a Comment