ലൈംഗിക സുഖം ലഭിക്കുന്നതിനായി ജനനേന്ദ്രിയത്തിലൂടെ ചാര്‍ജര്‍ കയറ്റി; പിന്നീട് സംഭവിച്ചത്…

യുവാവിന്റെ മൂത്രാശയത്തില്‍ കുടുങ്ങിയ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കി. 30 വയസ്സുകാരനായ യുവാവ് വയറ്റില്‍ ഹെഡ് ഫോണ്‍ പോയെന്നു പറഞ്ഞാണു സര്‍ജനെ സമീപിച്ചത്. അറിയാതെ വയറ്റില്‍ പോയതായി പരാതിപ്പെട്ടു യുവാവ് ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ സമീപിച്ചതായി സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ വല്ലിയുള്‍ ഇസ്‌ലാം വ്യക്തമാക്കി.

എന്നാല്‍ എക്‌സ് റേ പരിശോധന നടത്തിയപ്പോഴാണു യുവാവിന്റെ മൂത്രാശയത്തില്‍ മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ കണ്ടെത്തിയത്. യുവാവ് ജനനേന്ദ്രിയം വഴി ഇത് അകത്തേക്കു കയറ്റിയതാണെന്നും ഡോക്ടര്‍ പ്രതികരിച്ചു. ഇതു വിജയകരമായി പുറത്തെടുത്തതായും യുവാവ് സുഖപ്പെടുന്നതായും ഡോക്ടര്‍ അറിയിച്ചു. സമൂഹമാധ്യമം വഴിയാണ് ഡോക്ടര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഡോക്ടറുടെ പ്രതികരണം ഇങ്ങനെ– ശസ്ത്രക്രിയയിലെ ആശ്ചര്യങ്ങള്‍…!! 25 വര്‍ഷത്തെ ശസ്ത്രക്രിയ രംഗത്തെ ചികിത്സയില്‍ ഞാന്‍ അദ്ഭുതപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഇതുപോലുള്ള സംഭവങ്ങള്‍ ഞെട്ടലുണ്ടാക്കുന്നതാണ്. യാദൃശ്ചികമായി ഹെഡ്‌ഫോണ്‍ ഉള്ളില്‍ പോയതിനാല്‍ അടിവയര്‍ വേദനിക്കുന്നെന്ന പരാതിയുമായാണു യുവാവ് എന്നെ സമീപിച്ചത്. എന്നാല്‍ പരിശോധിച്ചപ്പോള്‍ മൂത്രാശയത്തില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ കോഡാണു കണ്ടെത്തിയത്. ഇയാളുടെ മാനസികനില ഇപ്പോഴും ഒരു ചോദ്യമായി നിലനില്‍ക്കുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നു. രോഗി സുഖപ്പെടുന്നു. ഈ ഭൂമിയില്‍ എല്ലാം നടക്കും, തീര്‍ച്ചയായും!.

ലൈംഗിക സുഖം ലഭിക്കുന്നതിനായി ജനനേന്ദ്രിയത്തില്‍ ഇയാള്‍ സ്ഥിരമായി വസ്തുക്കള്‍ കയറ്റിയിരുന്നെന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം യുവാവിന്റെ പേരുവിവരങ്ങള്‍ ഡോക്ടറോ, ആശുപത്രി അധികൃതരോ പുറത്തുവിട്ടിട്ടില്ല. ഗുവാഹത്തിയിലെ സര്‍ക്കാര്‍ ആശുപത്രികളെല്ലാം കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കിയതിനാലാണു സ്വകാര്യ ആശുപത്രിയിലെത്തി യുവാവ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

follow us- pathram online

pathram:
Related Post
Leave a Comment