പഠിക്കാന്‍ പുരപ്പുറത്തുകയറിയ പെണ്‍കുട്ടി..!!! ഹൈസ്പീഡ് നെറ്റുമായി കമ്പനികള്‍

പഠിക്കാന്‍ പുരപ്പുറത്തുകയറിയ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ വൈറല്‍…ഹൈസ്പീഡ് നെറ്റുമായി കമ്പിനികള്‍. ജൂണ്‍ ഒന്നിന് തന്നെ കോളജിലെ ക്ലാസുകള്‍ ഓണ്‍ലൈനായി തുടങ്ങിയിരുന്നു. എന്നാല്‍ മോശം നെറ്റ്‌വര്‍ക്ക് മൂലം ക്ലാസില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാനാണ് പുരപ്പുറത്തേക്ക് കയറിയത്. ഇരുനില വീടിന്റെ മുകളില്‍ മുമ്പും പലതവണ മറ്റുപല ആവശ്യങ്ങള്‍ക്കായി കയറിയിട്ടുണ്ട്. എന്നാല്‍ പഠിക്കാനായി ഇതാദ്യമാണ് കയറുന്നത്. താന്‍ പുരപ്പുറത്തിരുന്ന് പഠിക്കുന്ന ചിത്രം സഹോദരി നയനയാണ് വാട്‌സാപ്പില്‍ സ്റ്റാറ്റസായി ഇട്ടത്. ഇതാണ് വൈറലായത്. പിന്നീട് ഇതു വാര്‍ത്ത ആകുകയായിരുന്നു.

മലപ്പുറം കോട്ടക്കലാണ് സ്ഥലം. കുറച്ചു താഴ്ന്ന പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ നെറ്റ്!വര്‍ക്ക് പ്രശ്‌നങ്ങളുണ്ട്. വാര്‍ത്ത കണ്ട് പല ഇന്റര്‍നെറ്റ് സേവനദാതാക്കളും വിളിച്ചിരുന്നു. ജിയോ ആണ് ആദ്യം സമീപിച്ചത്. മൂന്ന് മാസത്തെ സൗജന്യ അതിവേഗ കണക്ഷന്‍ അനുവദിച്ചു. ടെക്‌നീഷ്യന്‍മാരെത്തി എന്റെ ഫോണില്‍ ഫുള്‍ റേഞ്ചുള്ള കണക്ഷന്‍ ലഭ്യമാക്കി. ഇത് ഉപയോഗിച്ച് ഇപ്പോള്‍ പഠനം തുടങ്ങിയിരിക്കുകയാണ്. ഇത് എന്റെ മാത്രം പ്രശ്‌നമല്ല, സമീപത്തുള്ള നിരവധി വിദ്യാര്‍ഥികളുടെ സ്ഥിതിയും ഇതു തന്നെയാണെന്ന് നമിത പറയുന്നു.

പഠിക്കാന്‍ വളരെ താല്‍പര്യമുണ്ട്. പഠിച്ച് സിവില്‍ സര്‍വീസ് നേടുക എന്നതാണ് നമിതയുടെ സ്വപ്നം. പുരപ്പുറത്തിരുന്ന് പഠിക്കുന്ന നമിതയുടെ ചിത്രം കണ്ട് സ്ഥലം എംഎല്‍എ സയിദ് അബിദ് ഹുസൈന്‍ തങ്ങള്‍ വിളിച്ച് അന്വേഷിച്ചിരുന്നു. പഠിക്കാന്‍ നമിത കാണിച്ച ഉത്സാഹത്തെ ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.

FOLLOW US- PATHRAM ONLINE

pathram:
Leave a Comment