നാട്ടിൽ പോകാൻ ട്രെയിൻ ടിക്കറ്റ് കിട്ടിയില്ല; കാർ വാങ്ങി വീട്ടിലെത്തി തൊഴിലാളി…

ലോക്ഡൗണിൽ അകപ്പെട്ട ഗോരഖ്പുർ സ്വദേശിയും പെയിന്റിങ് തൊഴിലാളിയുമായ ലല്ലൻ ഗ്രാമത്തിലേക്കു പോകാൻ ട്രെയിനിനു വേണ്ടി റെയിൽ‌വേ സ്റ്റേഷനിൽ കാത്തിരുന്നത് മൂന്നു ദിവസം. നാലാം ദിവസം, ബാങ്കിൽ പോയി അക്കൗണ്ടിലുണ്ടായിരുന്ന 1.9 ലക്ഷം രൂപ പിൻവലിച്ച് നേരെ സെക്കൻഡ് ഹാൻഡ് കാർ വിൽപനക്കാരന്റെ അടുത്തേക്ക് പോയി. 1.5 ലക്ഷം രൂപ കൊടുത്ത് കാർ വാങ്ങി. ഒരിക്കലും മടങ്ങിവരില്ലെന്ന് ശപഥം ചെയ്തുകൊണ്ട് കുടുംബത്തോടൊപ്പം ഗോരഖ്പുരിലെ വീട്ടിലേക്ക് യാത്ര തിരിച്ചു.

‘ലോക്ഡൗണിനുശേഷം കാര്യങ്ങൾ സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയിലാണ് ഗാസിയാബാദിൽ തുടർന്നത്. ലോക്ഡൗൺ നീട്ടിക്കൊണ്ടിരിക്കുന്നതിനാൽ ഗ്രാമത്തിലേക്ക് മടങ്ങുന്നതാണ് സുരക്ഷിതമെന്നു കരുതി. ബസിലോ ട്രെയിനിലോ ടിക്കറ്റെടുക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. ശ്രമിക് ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാതായതോടെ കാർ വാങ്ങാനും വീട്ടിലേക്ക് പോകാനും തീരുമാനിച്ചു. സമ്പാദ്യമെല്ലാം ചെലവഴിച്ചുവെന്ന് എനിക്കറിയാം, പക്ഷേ എന്റെ കുടുംബം സുരക്ഷിതമാണ്’– അദ്ദേഹം പറഞ്ഞു.

മേയ് 29ന് കുടുംബത്തോടൊപ്പം ഗാസിയാബാദിൽനിന്നു പുറപ്പെട്ട ലല്ലൻ 14 മണിക്കൂർ യാത്രയ്ക്കുശേഷം അടുത്ത ദിവസം ഗോരഖ്പുരിലെത്തി. ഹോം ക്വാറന്റീനിലായ ലല്ലന്‍ ഇപ്പോൾ ഗോരഖ്പുരിൽ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഇവിടെ ജോലി ലഭിച്ചാൽ ഗാസിയാബാദിലേക്ക് മടങ്ങില്ലെന്ന് അദ്ദേഹം പറയുന്നു.

Follow us- pathram online

pathram desk 2:
Leave a Comment