അട് ജീവിതം പൃഥ്വിരാജിന്റെ ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍

അട് ജീവിതത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്ന് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഏവരെയും അമ്പരപ്പിക്കുന്നത് നടന്‍ പൃഥ്വിരാജിന്റെ ലുക്കാണ്. രൂപത്തിലും ഭാവത്തില്‍ ശരിക്കും നജീബ് തന്നെയായി മാറിയിരിക്കുകയാണ് പൃഥ്വി. മെലിഞ്ഞുണങ്ങിയ ശരീരവും നീണ്ട താടിയുമായാണ് പൃഥ്വി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാദിറാം മരുഭൂമിയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിച്ച് കഴിഞ്ഞു.

നേരത്തെ ചിത്രത്തിനായി പൃഥ്വി നടത്തിയ തയ്യാറെടുപ്പുകള്‍ വാര്‍ത്തയായിരുന്നു. നിലവില്‍ ജോര്‍ദാന്‍ വിമാനത്താവളത്തില്‍ ഉള്ള ഹോട്ടലിലാണ് പൃഥ്വിരാജും സംഘവുമുള്ളത്. സിവില്‍ ഏവിയേഷന്റെ അനുമതി ലഭിച്ചാല്‍ ഉടനെ നാട്ടിലേക്ക് തിരിക്കാമെന്ന പ്രതീക്ഷയിലാണ് സംഘം.

കഴിഞ്ഞ മാര്‍ച്ച് 16നാണ് ജോര്‍ദാനില്‍ ഷൂട്ട് ആരംഭിച്ചത്. എന്നാല്‍ കോവിഡിനെ തുടര്‍നന്ന് ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രില്‍ ഒന്നിന് ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. പിന്നീട് കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയതിന് ശേഷം ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിതയതിന്റെ ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. 58 പേരാണ് ടീമിലുള്ളത്.

pathram:
Related Post
Leave a Comment