മേഘ്‌ന സ്റ്റുഡിയോ ബോക്‌സിന് നല്ല തുടക്കം… നന്ദിപറഞ്ഞ് മേഘ്‌ന വിന്‍സെന്റ

ചന്ദനമഴ എന്ന സീരിയലിലെ നാടന്‍ പെണ്‍കുട്ടിയായി എത്തിയ മേഘ്‌ന വിവാഹത്തോടെയാണ് പരമ്പരയില്‍ നിന്നും പിന്മാറുന്നത്. കഴിഞ്ഞ ദിവസമാണ് വിവാഹമോചന വാര്‍ത്ത പുറത്തുവന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് മുമ്പില്‍ പുതിയ സംരഭവുമായി എത്തിയിരിക്കുകയാണ് മേഘ്‌ന. മേഘ്‌ന സ്റ്റുഡിയോ ബോക്‌സ് എന്ന പേരില്‍ യുട്യൂബ് ചാനലുമായാണ് താരം എത്തിയിരിക്കുന്നത്.

താരത്തിന്റെ യുട്യൂബ് ചാനലില്‍ കുക്കിങ്ങും അച്ഛമ്മയ്ക്ക് ഒപ്പമുള്ള വീഡിയോകളുമാണുള്ളത്. ദിവസങ്ങല്‍ക്കകം ആയിരക്കണക്കിന് ആളുകള്‍ ചാനല്‍ സബ്‌സ്‌െ്രെകബ് ചെയ്തു കഴിഞ്ഞു. ചാനല്‍ തുടങ്ങി ഒരാഴ്ചയോളം കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് മേഘ്‌ന.

‘ചാനല്‍ മേഘ്‌ന സ്റ്റുഡിയോ ബോക്‌സിന് നിങ്ങളെല്ലാം നല്ല സപ്പോര്‍ട്ട് കിട്ടുന്നുണ്ട്. തുടങ്ങി ഒരാഴ്ച്ചക്കകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നല്ല വ്യൂസ് കിട്ടിയിട്ടുണ്ട്. ഇപ്പോഴും നിങ്ങളുടെ മനസില്‍ ഞാന്‍ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാവരുടെയും പിന്തുണ ഇനിയും തുടരണം മേഘ്‌ന പറയുന്നു

pathram:
Leave a Comment