പ്രമുഖ നടൻ മോശമായി പെരുമാറിയെന്ന് നടി രഞ്ജിനി

പ്രമുഖ നടനെതിരെ പരാതിയുമായി നടി രഞ്ജിനി. വാട്സ്ആപ്പ് ചാറ്റിങ്ങിനിടെ തന്നോട് നടൻ വാസുദേവൻ മോശമായ രീതിയിൽ സംസാരിച്ചു എന്നാണ് രഞ്ജിനിയുടെ പരാതി. ഇരുവരും അംഗങ്ങളായ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയുള്ള ചാറ്റിങ്ങിനിടെയാണ് വാസുദേവൻ തന്നോട് മോശമായി പെരുമാറിയതെന്ന് പരാതിയിൽ രഞ്ജിനി വ്യക്തമാക്കുന്നു. നാടക മേഖലയിൽ ഏറെ ശ്രദ്ധേയനായ നടനാണ് വാസുദേവൻ. നടന്റെ മോശം പരാമർശത്തിൽ പ്രകോപിതയായ രഞ്ജിനി പോലീസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആരോപണ വിധേയനായിരിക്കുന്ന നടന് വിശദീകരണം നൽകാനുള്ള അവസരവും രഞ്ജിനി നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ നിയമപരമായ നോട്ടീസ് മാത്രമാണ് താൻ അയച്ചതെന്നും കേസ് ഇതുവരെയും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്.

ആരോപണ വിധേയനായിരുന്ന നടന്റെ പ്രതികരണവും മറ്റ് നിയമനടപടികളും പൂർത്തിയായതിനു ശേഷം ഈ വിഷയത്തിൽ മേലുള്ള പൂർണ്ണ വിശദീകരണം നൽകണമെന്ന് രഞ്ജിനി അറിയിച്ചിട്ടുണ്ട്. എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമകളിലെ നിറസാന്നിധ്യമായിരുന്ന നിന്നിരുന്ന താരമാണ് രഞ്ജിനി. സൂപ്പർ താര ചിത്രങ്ങളിൽ നായികയായി രഞ്ജിനി അഭിനയിച്ചിട്ടുള്ള ഒട്ടുമിക്ക ചിത്രങ്ങളും സൂപ്പർഹിറ്റുകളായിരുന്നു.

Get more news: follow us..

pathram desk 2:
Related Post
Leave a Comment