മുൻപു പല പുരുഷൻമാരുമായി ബന്ധം; 23 കാരനുമയുള്ള ബന്ധം വിട്ട് നെയ്മറിന്റെ അമ്മ

ഇരുപത്തിമൂന്നുകാരനായ ബ്രസീലിയൻ മോഡലുമായുള്ള ബന്ധം ഫുട്ബോൾ സൂപ്പർതാരം നെയ്മറിന്റെ മാതാവ് ഉപേക്ഷിച്ചതായി റിപ്പോർട്ട്. മുൻപ് ചില പുരുഷൻമാരുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇരുപത്തിമൂന്നുകാരനായ തിയാഗോ റാമോസുമായി നെയ്മറിന്റെ മാതാവ് നദീനെ ഗോൺസാൽവസ് സാന്തോസ് വഴിപിരിഞ്ഞതെന്നാണ് വിവരം. വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മകൻ നെയ്മറിനേക്കാൾ ആറു വയസ്സിന് ഇളയ യുവാവുമായി നദീനെ ഗോൺസാൽവസ് ഡേറ്റിങ്ങിലേർപ്പെട്ടത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.

നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്നർ റിബെയ്റോയുമായി 2016 മുതൽ പിരിഞ്ഞുതാമസിക്കുകയാണ് 52കാരിയായ നദീനെ ഗോൺസാൽവസ്. റാമോസുമായുള്ള ബന്ധം വ്യക്തമാക്കി ഇവർ ഇൻസ്റ്റഗ്രാമിൽ ചിത്രം സഹിതം പോസ്റ്റുമിട്ടിരുന്നു. കംപ്യൂട്ടർ ഗെയിമറും മോഡലുമാണ് തിയാഗോ റാമോസ്. നദീനെ ഗോൺസാൽവസുമായി പരിചയത്തിലാകുന്നതിനു മുൻപുതന്നെ നെയ്മറിന്റെ കടുത്ത ആരാധകനായിരുന്നു റാമോസെന്ന് വിവിധ ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബ്രസീലിലെ പെർനാംബുകോ സംസ്ഥാനമാണ് തിയാഗോ റാമോസിന്റെ സ്വദേശം.

നദീനെയുടെ പുതിയ ബന്ധത്തെ നെയ്മറും മുൻ ഭർത്താവു കൂടിയായ നെയ്മറിന്റെ പിതാവ് വാഗ്നർ റിബെയ്റോയും ആശംസ അറിയിച്ച് അനുകൂലിച്ചിരുന്നു. എന്നാൽ, ബന്ധം പരസ്യമാക്കി വെറും 13 ദിവസത്തിനുള്ളിലാണ് ഇരുവരും വഴിപിരിഞ്ഞത്. നെയ്മറിന്റെ മുഖ്യ ഷെഫ് കൂടിയായ മൗറോയുമായും റാമോസിന് മുൻപ് ബന്ധമുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ബ്രസീലിയൻ നടനും സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ കാർലീഞ്ഞോസ് മയ്യയുമായും ഇയാൾക്ക് മുൻപ് ബന്ധമുണ്ടായിരുന്നത്രേ! നദീന്റെ വീട്ടിൽനിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെ ഇയാൾ സ്വവസതിയിൽ തിരിച്ചെത്തിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

52കാരിയായ നെയ്മറിന്റെ അമ്മ 22കാരനുമായി ഡേറ്റിങ്ങില്‍; അമ്മയുടെ പുതിയ പങ്കാളിക്ക് നെയ്മറിനേക്കാള്‍ ആറ് വയസ് കുറവ്

pathram desk 2:
Related Post
Leave a Comment