ലോക് ഡൗണ്‍ ഇളവ്; മൊബൈല്‍ ഫോണ്‍ കടകളില്‍ വന്‍ തിരക്ക്

കൊച്ചി : ലോക്ഡൗണില്‍ ചെറിയ ഇളവ് ലഭിച്ചപ്പോള്‍ ഇലട്രോണിക് സാധനങ്ങള്‍ വാങ്ങാന്‍ വന്‍ തിരക്ക്. ഇലക്ട്രോണിക്‌സ് കടകളും ഫാന്‍, എസി വില്‍പന കടകളും തുറന്നപ്പോള്‍ മൊബൈല്‍ ഫോണ്‍ കടകളില്‍ തിരക്ക്. മറൈന്‍െ്രെഡവിലെ പെന്റ്ാ മേനക ഷോപ്പിങ് കോംപ്ലക്‌സില്‍ തിരക്കു നിയന്ത്രിക്കാന്‍ പൊലീസ് സംവിധാനം ഏര്‍പ്പെടുത്തി. ഞായറാഴ്ചകളിലാണു മൊബൈല്‍ കടകള്‍ക്കും ഫാന്‍, എസി കടകള്‍ക്കും തുറക്കാന്‍ അനുമതിയുള്ളത്.

കൂട്ടം കൂടാതെ , നിശ്ചിത അകലം പാലിച്ചാണ് ആളുകളെ ഷോപ്പിങ് കോംപ്ലക്‌സിലേക്കു കടത്തിവിട്ടത്. കടകളില്‍ തിരക്കുണ്ടാക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ പൊലീസിനെ നിയോഗിച്ചു. സാനിറ്റൈസര്‍ ഉപയോഗിച്ചു കൈവൃത്തിയാക്കാനും സൗകര്യമൊരുക്കി.

കടകളിലെ ജീവനക്കാരും ഇടയ്ക്കിടെ കൈകള്‍ ശുചിയാക്കി. ഒറ്റപ്പെട്ട കടകളില്‍ നല്ല തിരക്കായിരുന്നു. പുതിയ ഫോണുകള്‍, ലാപ്‌ടോപുകള്‍ എന്നിവയ്ക്കു വില്‍പനയുണ്ടായെന്നു കച്ചവടക്കാര്‍ പറയുന്നു. കടകളില്‍ പുതിയ സ്‌റ്റോക് എത്തിയിട്ടില്ല. ഫോണുകളുടെ അറ്റകുറ്റപ്പണിക്കു വന്നവരും കൂടുതലായിരുന്നു.

എസി വില്‍പനയിലും മികച്ച പ്രതികരണമായിരുന്നു. ചൂടു കാലാവസ്ഥയായതിനാലും ആളുകള്‍ വീടിനുള്ളില്‍ തന്നെ ഇരിപ്പായതിനാലുമാണു എസി കച്ചവടം നടന്നത്. സാധാരണ ദിവസങ്ങളില്‍ വില്‍ക്കുന്നതിന്റെ ഇരട്ടി ചില വന്‍കിട ഷോറൂമുകളില്‍ വിറ്റുപോയി. ടിവി വില്‍പനയും കാര്യമായി നടന്നു. എസി അതാത് ആഴ്ചതന്നെ വീടുകളില്‍ ഫിറ്റ് ചെയ്തു നല്‍കുന്നുണ്ടെന്നു കച്ചവടക്കാര്‍ പറഞ്ഞു

pathram:
Leave a Comment