കഴിഞ്ഞ 10 ദിവസങ്ങളായി വീട്ടില്‍ കഴിയുകയായിരുന്നു… പുറത്തിറങ്ങിയ അനുഭവം പങ്കുവച്ച് കനിഹ

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക്ഡൗണിലാണ്. പത്ത് ദിവസത്തിന് ശേഷം അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് മലയാളികളുടെ പ്രിയ താരം കനിഹ. ഒഴിഞ്ഞ റോഡിന്റേയും സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യൂ നില്‍ക്കുന്നതിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് തന്റെ അനുഭവം കനിഹ പങ്കുവെച്ചത്. ഒഴിഞ്ഞ നിരത്തിലൂടെ വണ്ടിയോടിച്ചു വന്നപ്പോള്‍ താന്‍ കരഞ്ഞുപോയി എന്നാണ് കനിഹ പറയുന്നത്.

കനിഹയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

” കഴിഞ്ഞ 10 ദിവസങ്ങളായി വീട്ടില്‍ കഴിയുകയായിരുന്നു. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ആദ്യമായി പുറത്തിറങ്ങിയപ്പോഴാണ് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്. നാം നേരിടുന്ന അവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം ഉള്‍ക്കൊള്ളുക എന്നത് തീര്‍ത്തും ഉള്‍ക്കിടലം ഉണ്ടാക്കുന്ന ഒന്നാണ്. എന്താണെന്ന് അറിയില്ല, ഒഴിഞ്ഞ നിരത്തിലൂടെ തിരികെ വണ്ടിയോടിച്ച് പോന്നപ്പോള്‍ ഞാന്‍ കരഞ്ഞു പോയി. ഈ അവസ്ഥയുമായി നമ്മള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് ധാരണയില്ലെങ്കിലും നമ്മുടെ കുട്ടികളും ഇതുമായി പൊരുത്തപ്പെട്ടിരിക്കുന്നു.

അവര്‍ക്കറിയില്ല, എന്തുകൊണ്ടാണ് അവരെ പുറത്തു കളിക്കാന്‍ അനുവദിക്കാത്തതെന്ന്… എപ്പോഴും പുറത്തു ജീവിക്കുന്ന മുതിര്‍ന്നവര്‍ അകത്ത് അടച്ചിരിക്കുന്നതിന്റെ കാരണവും അവര്‍ക്ക് അറിയില്ല. നമ്മുടെ യാന്ത്രികമായ ജീവിതം തീര്‍ത്തും നിശ്ചലമായിരിക്കുന്നു. നമ്മില്‍ പലര്‍ക്കും ഇപ്പോള്‍ വരുമാനമില്ല. ഇതുവരെയുള്ള സമ്പാദ്യം ഉപയോഗിച്ചാണ് ഈ ദിവസങ്ങളെ നേരിടുന്നത്. ഇത് ഇനി എത്ര നാള്‍ നീളുമെന്ന് അറിയില്ല. ആകെ നമുക്കിപ്പോഴുള്ളത് പ്രതീക്ഷ മാത്രം.’

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment