നിര്‍ഭയ കേസ്​: വധശിക്ഷക്ക്​ സ്​റ്റേയില്ല; മുഴുവന്‍ പ്രതികളേയും വെള്ളിയാഴ്​ച രാവിലെ 5.30ന്​ തൂക്കിലേറ്റും

ന്യൂഡല്‍ഹി:നിര്‍ഭയ കേസ്​ പ്രതികളെ നാളെ രാവിലെ 5.30ന്​ തൂക്കിലേറ്റുമെന്ന്​ ഉറപ്പായി. മരണവാറണ്ട്​ സ്​റ്റേ​ ആവശ്യപ്പെട്ട്​ നിര്‍ഭയകേസ്​ പ്രതികള്‍ നല്‍കിയ ഹരജി ഡല്‍ഹി പട്യാല ഹൗസ്​ കോടതി തള്ളി.

നിയമപരമായ നടപടികള്‍ ഇനിയും ബാക്കിയുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍ഭയ കേസ്​ പ്രതികള്‍ കോടതിയില്‍ ഹരജി നല്‍കിയത്​. എന്നാല്‍, ഇനി പ്രതികള്‍ക്ക്​ വധശിക്ഷക്കെതിരെ നിയമപരമായ നടപടികളൊന്നും ബാക്കിയില്ലെന്ന്​ പബ്ലിക്​ പ്രോസിക്യൂട്ടര്‍ കോടതിയില്‍ അറിയിച്ചു. പ്രതികള്‍ വീണ്ടും നല്‍കിയ ദയാഹരജി രാഷ്​ട്രപതി പരിഗണിച്ചിട്ടില്ലെന്നും പബ്ലിക്​ പ്രോസിക്യൂട്ടര്‍ ഇര്‍ഫാന്‍ അഹമ്മദ്​ പറഞ്ഞു.

വിചാരണക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചതാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. 2017 മെയില്‍ സുപ്രീം കോടതി വിധി ശരി വെച്ചതാണ്. അതിന് ശേഷം ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ വൈകിയതിനെ കോടതി വിമര്‍ശിച്ചു. ചിലര്‍ നിയമസംവിധാനം ഉപയോഗിച്ച് കളിക്കുകയാണ് എന്ന് കോടതി കുറ്റപ്പെടുത്തി. രണ്ടര വര്‍ഷത്തിന് ശേഷം ദയാഹര്‍ജികള്‍ സമര്‍പ്പിക്കുന്നതില്‍ ഗൂഢാലോചന സംശയിക്കുന്നതായും കോടതി പറഞ്ഞു.

pathram desk 2:
Leave a Comment