ദേവനന്ദയെ ആറ്റിലേക്ക് എറിഞ്ഞത്?കേസ് നിര്‍ണായകഘട്ടില്‍

കൊല്ലം: ദേവനന്ദയെ ആറ്റിലേക്ക് എറിഞ്ഞതാണെന്ന സംശയം ബലപ്പെടുന്നു. സംശയിക്കുന്ന നാലുപേരെക്കൂടി ഇന്നലെ ചോദ്യം ചെയ്തു. ഇത്തിക്കരയാറ്റില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ ആറു വയസുകാരി ആറ്റില്‍ തള്ളിയതാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം നിര്‍ണായക വഴിത്തിരിവിലാണെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു. നാളെ ശാസ്ത്രീയ പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെ സംഭവത്തില്‍ വ്യക്തതയുണ്ടാവും.
സംഭവദിവസം പ്രദേശത്തുണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചു.
ദേവനന്ദ മുങ്ങിമരിച്ചതാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ശരിയാണെങ്കിലും കുട്ടിക്കു തനിയെ ആറ്റിലെത്താന്‍ കഴിയില്ലെന്ന സംശയമാണ് അന്വേഷണത്തെ മുന്നോട്ട് നയിക്കുന്നത്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്തു.

pathram:
Related Post
Leave a Comment