‘അമ്മ’യുടെ നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ : ഷെയിന്‍ നിഗത്തിന്റെ വിലക്ക് ചര്‍ച്ചയാകും

കൊച്ചി : താരസംഘടനയായ ‘അമ്മ’യുടെ നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ഷെയിന്‍ നിഗത്തിന്റെ വിലക്ക് നീക്കുന്നതിനുള്ള തുടര്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
ഷെയിനെ യോഗത്തിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. വെയില്‍,ഖുര്‍ബാനി എന്നീ സിനിമകളുടെ ഷൂട്ടിങ് നടപടികള്‍ മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കാതെ വിലക്ക് പിന്‍വലിക്കില്ലെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍.
ഇതുസംബന്ധിച്ച് അമ്മ സംഘടന നടത്തിയ ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇന്നത്തെ നിര്‍വാഹക സമിതി യോഗത്തിന് ശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി അമ്മ വീണ്ടും ചര്‍ച്ച നടത്തും.

pathram:
Related Post
Leave a Comment