ഇന്ത്യ ജയിക്കാന്‍ കാരണം സഞ്ജുവോ..?

സീലന്‍ഡിനെതിരായ അവസാന ട്വന്റി 20 മത്സരത്തില്‍ മൈതാനത്ത് തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനവുമായി മലയാളി താരം സഞ്ജു സാംസണ്‍. സിക്സെന്നുറപ്പിച്ച റോസ് ടെയ്ലറുടെ ഒരു ഷോട്ടാണ് സഞ്ജു പറന്ന് പിടിച്ച് ബൗണ്ടറിക്ക് പുറത്തേക്കിട്ടത്.

ഷാര്‍ദുല്‍ താക്കൂറെറിഞ്ഞ എട്ടാം ഓവറിന്റെ അവസാന പന്തിലായിരുന്നു സഞ്ജു സ്റ്റേഡിയത്തെ ഞെട്ടിച്ചത്. ബൗണ്ടറി ലൈനില്‍ നിന്ന് ചാടി പന്ത് കൈക്കലാക്കിയ സഞ്ജു, പന്ത് പുറത്തേക്കെറിയുകയായിരുന്നു. നാലു റണ്‍സ് രക്ഷിച്ചെടുക്കാനും ഇതോടെ സഞ്ജുവിനായി. ഇന്ത്യ മത്സരം ജയിച്ചത് വെറും ഏറ് റണ്‍സിനായിരുന്നു എന്നതുകൊണ്ടാണ് സഞ്ജുവിന്റെ ഈ പ്രകടനത്തിന് മാറ്റ് കൂട്ടുന്നത്.

ഇതോടൊപ്പം ടോം ബ്രൂസിനെ റണ്‍ ഔട്ടാക്കുന്നതിലും സഞ്ജു പങ്കാളിയായി. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിജയത്തിന് കാരണക്കാരന്‍ സഞ്ജു എന്ന് പറഞ്ഞാലും തെറ്റില്ല. എന്നാല്‍ ബാറ്റിങ്ങില്‍ താരം വീണ്ടും നിരാശപ്പെടുത്തി. അഞ്ചു പന്തില്‍ നിന്ന് രണ്ടു റണ്‍സ് മാത്രമെടുത്ത സഞ്ജുവിനെ കഴിഞ്ഞ മത്സരത്തിലേതുപോലെ തന്നെ സ്‌കോട്ട് കുഗ്ഗെലെയ്‌ന്റെ പന്തില്‍ മിച്ചെല്‍ സാന്റ്നര്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

അതേസമയം ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരി. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഏഴു റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ജയത്തോടെ ട്വന്റി 20 പരമ്പര 5-0ന് തൂത്തുവാരുന്ന ആദ്യ ടീമെന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി.


sanju stunning fielding performence in 5th t20 against nz
pathram:
Related Post
Leave a Comment