നിര്‍ഭയ വധശിക്ഷ വൈകും; വീണ്ടും പ്രതിയുടെ ഹര്‍ജി

നിര്‍ഭയക്കേസില്‍ വധശിക്ഷയ്്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ വധശിക്ഷ ശനിയാഴ്ച നടപ്പാകില്ല. പ്രതി വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണിത്. ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. മറ്റൊരു പ്രതി അക്ഷയ് സിങ് താക്കൂര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ചേംബറിലാണ് ഹര്‍ജി പരിഗണനയ്ക്കെടുക്കുന്നത്.

കേസിലെ മറ്റ് രണ്ട് പ്രതികളായ മുകേഷ് സിങിന്‍റെയും വിനയ് ശര്‍മയുടെയും തിരുത്തല്‍ ഹര്‍ജികള്‍ ഇതേ ബെഞ്ച് ജനുവരി പതിനേഴിന് തള്ളിയിരുന്നു. സമൂഹത്തിന്‍റെ പൊതു ബോധത്തെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി വധശിക്ഷ നല്‍കുന്നത് ശരിയല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. അക്ഷയ് സിങ് ഉള്‍പ്പെടേയുള്ള നാല് പ്രതികളുടെയും വധശിക്ഷ ശനിയാഴ്ചയാണ് നടപ്പിലാക്കന്‍ നിശ്ചയിച്ചിരുന്നത്.

pathram desk 2:
Leave a Comment