ജെഎൻയു: മുഖംമൂടി ധരിച്ച യുവതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

ന്യൂഡൽഹി: ജനുവരി അഞ്ചിന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നടന്ന അക്രമത്തിൽ പങ്കാളിയെന്ന് ആരോപിക്കപ്പെടുന്ന യുവതിയെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം തിരിച്ചറിഞ്ഞു.

സംഭവത്തിന്റെ ഒരു വീഡിയോയിൽ, മുഖംമൂടി ധരിച്ച ഒരു യുവതി സബർമതി ഹോസ്റ്റലിനുള്ളിൽ ഒരു വടി ഉപയോഗിച്ച് വിദ്യാർത്ഥികളെയും മറ്റ് രണ്ട് പുരുഷന്മാരെയും ഭീഷണിപ്പെടുത്തുന്നതായി കാണാം. ഈ യുവതി ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥിനിയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും പേര് വെളിപ്പെടുത്തിയിട്ടില്ല.

pathram desk 2:
Related Post
Leave a Comment