പ്രതിഷേധക്കാര്‍ക്കെതിരേ യുപി സര്‍ക്കാരിന്റെ ക്രൂരനടപടി

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയുണ്ടായ നാശനഷ്ടങ്ങള്‍ നികത്താന്‍ പ്രതിഷേധക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. പ്രതിഷേധത്തിനിടെയുണ്ടായ നാശനഷ്ടങ്ങള്‍ പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

2018 ലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്ന് ആരോപിച്ച് മുസാഫര്‍നഗറിലെ പ്രതിഷേധക്കാരുടെ 50 കടകളാണ് സര്‍ക്കാര്‍ സീല്‍ ചെയ്തത്. നഗരത്തിലെ മീനാക്ഷി ചൗക്കിലെയും, കച്ചി സഡക്ക് പ്രദേശത്തെയും കടകള്‍ക്കാണ് പൂട്ട് വീണിരിക്കുന്നത്.

കടകള്‍ സീല്‍ ചെയ്തതിന് പിന്നിലെ കാരണത്തെ കുറിച്ച് സ്ഥിരീകരണം വേണമെന്നും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും എസ്എസ്പി അഭിഷേക് യാദവ് പറഞ്ഞു.

pathram:
Leave a Comment