ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കി; അറബി അധ്യാപകനെതിരേ കേസ്

ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ഗര്‍ഭിണിയാക്കിയതായി പരാതി. പരാതിയെത്തുടര്‍ന്ന് അറബി അധ്യാപകന്‍ മഷൂദിനെതിരേ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു.

വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രക്ഷിതാക്കളോടൊപ്പം വിദ്യാര്‍ഥിനി സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയത്. തുടര്‍ന്നുനടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു കണ്ടെത്തി. തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു.

ജൂണ്‍ അവസാനം പെണ്‍കുട്ടിയുടെ വീടിനുസമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് തേഞ്ഞിപ്പലം പോലീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് അധ്യാപകന്‍ ഒളിവിലാണ്.

pathram:
Leave a Comment