ഇടുക്കിയില്‍ വീണ്ടും അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനം; ഇത്തവണ ഇരയായത് എട്ടുവയസുകാരി

ഇടുക്കി ഉപ്പുതറയില്‍ എട്ടു വയസ്സുകാരിയെ അമ്മയുടെ കാമുകന്‍ മര്‍ദിച്ച സംഭവത്തില്‍ അമ്മയെയും അറസ്റ്റ് ചെയ്യും. കാമുകന്‍ കുട്ടിയെ മര്‍ദിച്ചപ്പോള്‍ ഇവര്‍ പ്രതികരിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഒളിവിലുള്ള അമ്മ ഉടന്‍ പിടിയിലാകുമെന്നാണ് ഉപ്പുതറ പോലീസ് പറയുന്നത്.

അമ്മയുടെ രഹസ്യബന്ധം അച്ഛന്റെ വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതിനാണ് കുട്ടിയെ അമ്മയുടെ കാമുകന്‍ അനീഷ് ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ വല്യമ്മയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തതും അനീഷിനെ അറസ്റ്റ് ചെയ്തതും. കുട്ടിയും സഹോദരിമാരും ഇപ്പോള്‍ വല്ല്യമ്മയുടെ സംരക്ഷണയിലാണ്.

എട്ടു വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച അമ്മയുടെ കാമുകന് അറസ്റ്റിലായിരുന്നു . പത്തേക്കര്‍ സ്വദേശി അനീഷാണ് അറസ്റ്റിലായത്. മര്‍ദ്ദനമേറ്റ കുട്ടിയുടെ അച്ഛന്‍ തളര്‍വാതം വന്നു കിടപ്പിലായപ്പോള്‍ അമ്മ എട്ടും, അഞ്ചും, രണ്ടും വയസുള്ള പെണ്‍കുട്ടികളെയും കൊണ്ട് അനീഷിനൊപ്പം താമസം തുടങ്ങുകയായിരുന്നു. മര്‍ദ്ദനം സഹിക്കാതെ വന്നപ്പോള്‍ കുട്ടി വല്യമ്മമാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

pathram:
Leave a Comment