റോഷനുമായുള്ള പ്രണയം; മറുപടിയുമായി പ്രിയ വാര്യര്‍

ഒരു അഡാര്‍ ലൗ സിനിമയില്‍ സഹതാരമായ റോഷന്‍ അബ്ദുള്‍ റഹൂഫുമായി പ്രണയത്തിലാണെന്ന വാര്‍ത്ത നിരസിച്ച് നടി പ്രിയ പി വാര്യര്‍. സൂം ടി.വി ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയയുടെ വെളിപ്പെടുത്തല്‍. തന്റെ ആദ്യ സിനിമയില്‍ ഒരുമിച്ച് ആഭിനയിച്ച ഓരേ പ്രായത്തിലുള്ള വ്യക്തി എന്ന നിലയില്‍ ഞങ്ങള്‍ക്കിടയില്‍ മാനസിക ഐക്യം നിലനിന്നുവെന്നും അത് സ്വഭാവികമാണെന്നും പ്രിയ പ്യക്തമാക്കി.

‘ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതും സമപ്രായക്കാര്‍ക്കൊപ്പം സൗഹൃദം പങ്കിടുമ്പോള്‍ അത്തരത്തിലുള്ള പ്രചരണങ്ങള്‍ ഉണ്ടായിരിക്കും. അത് തികച്ചും സ്വാഭാവികമാണ്. ഗോസിപ്പുകള്‍ സിനിമയുടെ ഭാഗമാണ്. അതിന് കുറച്ച് കാലം മാത്രമേ ആയുസ്സുള്ളൂ. ഞാന്‍ എന്റെ ജോലി പൂര്‍ണ സംതൃപ്തിയോടും ആത്മാര്‍ഥതയോടും ചെയ്യാന്‍ ആഗ്രഹിക്കുന്നു. ബാക്കിയെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്.’ പ്രിയ പറഞ്ഞു.

നേരത്തെ, റോഷന്റെ ജന്‍മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രിയ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. കുറിപ്പിന് മറുപടി നല്‍കിയ ആരാധകരില്‍ പലര്‍ക്കും അറിയേണ്ടത് റോഷനുമായി പ്രിയ പ്രണയത്തിലാണോ എന്നായിരുന്നു. ഒരു അഭിമുഖത്തില്‍ റോഷന് ഇതേ ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നു. താനും പ്രിയയും അടുത്ത സുഹൃത്തുക്കളാണെന്നും പ്രണയത്തിലല്ലെന്നും റോഷന്‍ മറുപടി നല്‍കിയിരുന്നു.

പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രിയ. ചിത്രം വൈകാതെ പ്രദര്‍ശനത്തിനെത്തും. സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രമേയമാക്കി ഒരുക്കുന്ന ലൗവ് ഹാക്കേഴ്സ് എന്ന ഹിന്ദി ചിത്രത്തിലും പ്രിയ നായികയാകുന്നുണ്ട്. മായങ്ക് പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

pathram:
Related Post
Leave a Comment