ബിഗ് ബി പുതിയ സീസണില്‍ അവതാരകയായി നയന്‍ താര

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര റിയാലിറ്റി ഷോ ആയ ബിഗ്ബോസ് തമിഴ് മൂന്നാം പതിപ്പില്‍ അവതാരകയായി എത്തുമെന്ന് സൂചന. കളേഴ്സ് തമിഴ് ചാനലിന്റെ ഔദ്യോഗിക ട്വിറ്ററില്‍ നിന്നും വന്ന ട്വീറ്റാണ് ഇപ്പോള്‍ ഇത്തരമൊരു ചര്‍ച്ചയ്ക്ക് വഴിവച്ചത്. കളേഴ്സ് തമിഴില്‍ നയന്‍താര വരുന്നോ, കൂടുതല്‍ വിവരങ്ങള്‍ക്ക് കാത്തിരിക്കൂ എന്നാണ് ചാനല്‍ പുറത്ത് വിട്ട ട്വീറ്റില്‍ പറയുന്നത്.

അതേസമയം മുന്‍ ബിഗ്ബോസ് പതിപ്പുകളിലെ പോലെ കമല്‍ഹാസന്‍ തന്നെ അവതാരകനായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കമല്‍ഹാസന്‍ അവതരിപ്പിച്ച മുന്‍ ബിഗ് ബോസ് സീസണുകള്‍ വലിയ വിജയമായിരുന്നു. പക്ഷേ നിലവില്‍ അദ്ദേഹം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് നയന്‍താരയുടെ പേര് ചര്‍ച്ചയാകുന്നത്.

തല അജിത് നായകനായെത്തിയ വിശ്വാസമാണ് നയന്‍താരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രം, ചക്രി സംവിധാനം ചെയ്യുന്ന കൊലയുതിര്‍ക്കാലം, മലയാളത്തില്‍ ധ്യാന്‍ ശ്രീനിവാസന്റെ കന്നി സംവിധാന സംരംഭത്തില്‍ നിവിന്‍ പോളി നായകനായെത്തുന്ന ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയവയാണ് നയനിന്റെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.

pathram:
Related Post
Leave a Comment