ഇന്ത്യയെ വീണ്ടെടുക്കണം; ഭയപ്പാടില്ലാതെ ഇഷ്ടഭക്ഷണം കഴിക്കാനും ഇണയെ തിരഞ്ഞെടുക്കാനും കഴിയണം; വോട്ട് ഇത്തവണ കോണ്‍ഗ്രസിന്; പി. സേതുലക്ഷ്മി

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവങ്ങള്‍ മാത്രം ശേഷിക്കേ തന്റെ വോട്ട് ആര്‍ക്കാണെന്ന വെളിപ്പെടുത്തി എഴുത്തുകാരി പി സേതുലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇന്ത്യ ഇനിയും നിലനില്‍ക്കണം, ഇന്ത്യയെ വീണ്ടും വീണ്ടെടുക്കണം എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ തന്നെ നയിക്കുന്ന വികാരം എന്ന് പറഞ്ഞുകൊണ്ടാണ് സേതുലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

എം ബി രാജേഷിനെയും വികെ ശ്രീകണ്ഠനെയും അറിയാം. രണ്ട് പേരോടും വിധേയത്വമോ പരിഭവമോ ഇല്ല. പാലക്കാട്, വോട്ട് ഇത്തവണ കോണ്‍ഗ്രസിനാണ് എന്ന് സേതുലക്ഷ്മി പറയുന്നു. സേതുലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് കിട്ടുന്നത്.

സേതുലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഇടതുപക്ഷ അനുഭാവിയാണ്. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഹൃദയത്തോട് ചേര്‍ത്ത് വെച്ച വികാരമാണ്.
പക്ഷെ, ഇന്ത്യ ഇനിയും നിലനില്‍ക്കണം.
ഇന്ത്യയെ വീണ്ടെടുക്കണം.
ഭയപ്പാടില്ലാതെ ഇഷ്ടഭക്ഷണം കഴിക്കാനും
ഇണയെ തിരഞ്ഞെടുക്കാനും കഴിയണം.
സ്വാതന്ത്ര്യത്തോടെ നടക്കാനും ജാതി മത വേര്‍തിരിവില്ലാതെ കൈകോര്‍ക്കാനും ഇന്ത്യക്ക് കഴിയണം.
ഇത്തവണത്തെ വോട്ട് അത് രാഷ്ട്രീയം നോക്കിയല്ല. കോണ്‍ഗ്രസിനാണ്. അത് അനിവാര്യമാണ്. എം ബി രാജേഷിനെയും വികെ ശ്രീകണ്ഠനെയും അറിയാം. രണ്ട് പേരോടും വിധേയത്വമോ പരിഭവമോ ഇല്ല. പാലക്കാട്, വോട്ട് ഇത്തവണ കോണ്‍ഗ്രസിനാണ്..

pathram:
Related Post
Leave a Comment