കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഒറ്റക്കെട്ടായി പോരാടും: സ്റ്റാലിന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. പ്രതിപക്ഷ സഖ്യത്തില്‍ ഭിന്നതയില്ലെന്നും രാഹുല്‍ ഗാന്ധിക്ക് പിന്തുണ വര്‍ധിച്ചുവെന്നും സ്റ്റാലിന്‍ പറഞ്ഞു.

‘കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണ്. സംസ്ഥാന അടിസ്ഥാനത്തിലുള്ള നീക്കമാണ് കേരളത്തില്‍ നടന്നത്. എന്നാല്‍ ഇത്തരം സാഹചര്യം പ്രതിപക്ഷ സഖ്യ നീക്കത്തെ ഒരു തരത്തിലും ബാധിക്കില്ല. നരേന്ദ്ര മോദിക്ക് എതിരെ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഒറ്റക്കെട്ടായി പോരാടും’ സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലും ഉടന്‍ അധികാരമാറ്റമുണ്ടാകുമെന്നും തമിഴ്‌നാട്ടിലെ ബിജെപി നീക്കം വിലപോവില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. നോട്ടയില്‍ താഴെ വോട്ട് മാത്രമേ ബിജെപിക്ക് ലഭിക്കുകയുള്ളുവെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment