ലോകകപ്പില്‍ വീണ്ടും കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഹര്‍ഭജന്‍

ചെന്നൈ: വീണ്ടും ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. മികച്ച പ്രകടനത്തിനായി ഇപ്പോഴും കഠിന പരിശീലനം നടത്തുന്നുണ്ടെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിച്ച മൂന്ന് കളിയില്‍ രണ്ടിലും ഹ!ര്‍ഭജന്‍ സിംഗ് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.
ഈ വര്‍ഷത്തെ ഏകദിന ലോകകപ്പ് ടീമില്‍ സ്ഥാനം കിട്ടില്ലെങ്കിലും 2020ലെ ട്വന്റി 20 ലോകകപ്പ് ടീമില്‍ ഇടംപിടിക്കുകയാണ് ഹര്‍ഭജന്റെ ലക്ഷ്യം. ക്രിക്കറ്റില്‍ പരിചയസമ്പത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ഹര്‍ഭ!ജന്‍ സിംഗ് പറഞ്ഞു. മുപ്പത്തിയെട്ടുകാരനായ പഞ്ചാബ് സ്പിന്നര്‍ 103 ടെസ്റ്റില്‍ 417 വിക്കറ്റും 236 ഏകദിനത്തില്‍ 269 വിക്കറ്റും നേടിയിട്ടുണ്ട്.

pathram:
Related Post
Leave a Comment