ജയത്തില്‍ നിര്‍ണായകമായ കാര്യത്തെക്കുറിച്ച് അശ്വിന്‍

മൊഹാലി: ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ജയിക്കാന്‍ നിര്‍ണായകമായത്് ഓപ്പണര്‍ ഡേവിഡ് വാര്‍ണറിനെതിരെ കൃത്യമായി പന്തെറിയാന്‍ കഴിഞ്ഞതാണെന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍. ടീമിന്റെ പ്രകടനത്തില്‍ തൃപ്തനാണെന്നും അശ്വിന്‍ പറഞ്ഞു. അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും കൂറ്റനടികള്‍ പുറത്തെടുക്കാന്‍ വാര്‍ണറെ കിംഗ്‌സ് ഇലവന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. വാര്‍ണര്‍ 62 പന്തില്‍ 70 റണ്‍സുമായി പുറത്താവാതെനിന്നു.
ഐ പി എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നാലാം ജയമാണ് സ്വന്തമാക്കിയത്. പഞ്ചാബ് ആറ് വിക്കറ്റിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പിച്ചു. ഹൈദരാബാദിന്റെ 150 റണ്‍സ് ഒരു പന്ത് ശേഷിക്കേയാണ് പഞ്ചാബ് മറികടന്നത്. അര്‍ദ്ധ സെഞ്ചുറി നേടിയ കെ എല്‍ രാഹുലിന്റെയും മായങ്ക് അഗര്‍വാളിന്റെയും പ്രകടനമാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ജയം സമ്മാനിച്ചത്.
രാഹുല്‍ 53 പന്തില്‍ 71 നോട്ടൗട്ട്. ഏഴ് ഫോറും ഒരു സിക്‌സും പറത്തി. മായങ്ക് 43 പന്തില്‍ മൂന്ന് വീതം ഫോറും സിക്‌സുമായി 55 റണ്‍സെടുത്തു. ഗെയ്ല്‍ 16ന് മടങ്ങിയതിന് ശേഷം ഒത്തുചേര്‍ന്ന രാഹുലും മായങ്കും രണ്ടാംവിക്കറ്റിന് നേടിയത് 114 റണ്‍സ്. ഡേവിഡ് വാര്‍ണറുടെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് ഹൈദരാബാദ് 150ല്‍ എത്തിയത്.

pathram:
Related Post
Leave a Comment