ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. കാര്‍ഡിഫ് സിറ്റിയുമായുള്ള മത്സരം ജയിച്ചതോടെയാണ് ലിവര്‍പൂളിനെ പിന്നിലാക്കി സിറ്റി ഒന്നാമതെത്തിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കണ് കാര്‍ഡിഫിനെ തകര്‍ത്തത്. ആറാം മിനുട്ടില്‍ കെവിനും 44ാം മിനുറ്റില്‍ ലെറോയ് സെനുമാണ് സിറ്റിക്കായി ഗോള്‍ നേടിയത്. നിലവില്‍ ലീഗില്‍ 32 കളികളിലായി 80 പോയിന്റാണ് സിറ്റിക്ക് ഉള്ളത്.
മറ്റൊരു മത്സരത്തില്‍ ചെല്‍സിക്ക് ജയം. ചെല്‍സി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് െ്രെബറ്റനെ തകര്‍ത്തു. ഒലിവര്‍ ജിറൗഡ്, ഹസാര്‍ഡ്, ലോഫ്ട്ടസ് എന്നിവരാണ് ചെല്‍സിക്കായി ലക്ഷ്യം കണ്ടത്. 38, 60, 63 മിനുട്ടുകളിലായിരുന്നു ചെല്‍സിയുടെ ഗോളുകള്‍. ലീഗില്‍ അഞ്ചാം സ്ഥാനത്താണ് ചെല്‍സി ഇപ്പോള്‍
പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ടോട്ടനം, ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു. രണ്ട് ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്റെ ജയം. 55ാം മിനുട്ടില്‍ ഹിയോഗും 80ാം മിനുട്ടില്‍ എറിക്‌സണുമാണ് ടോട്ടനത്തിനായി വലകുലുക്കിയത്. 32 കളികളില്‍ നിന്ന് 64 പോയിന്റുമായി മൂന്നാമതാണ് ടോട്ടനം ഇപ്പോള്‍

pathram:
Leave a Comment