ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ച്…!!! വീഡിയോ കണ്ടോ..?

മുംബൈ: ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ച് ചിലപ്പോള്‍ ഇതാവും .വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ വണ്ടര്‍ ക്യാച്ചുകള്‍ നേരത്തെയും ഐപിഎല്ലില്‍ നിരവധി തവണ നമ്മള്‍ കണ്ടിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിലും അത്തരമൊരു ക്യാച്ച് മുംബൈ ഇന്ത്യന്‍സ് താരത്തിന്റെ കയ്യില്‍ പിറന്നു. ചെന്നൈ ഇന്നിംഗ്‌സിലെ അഞ്ചാം ഓവറിലെ അവസാന പന്തില്‍ ‘ചിന്നത്തല’ സുരേഷ് റെയ്‌നയെ ആണ് ബൗണ്ടറിലൈനില്‍ ഒറ്റകൈയില്‍ പൊള്ളാര്‍ഡ് പിടികൂടിയത്.
ബെഹ്‌റെന്‍ഡോര്‍ഫിന്റെ പന്തില്‍ പുറത്താകുമ്പോള്‍ 15 പന്തില്‍ 16 റണ്‍സായിരുന്നു റെയ്‌നയുടെ അക്കൗണ്ടിലുള്ളത്. ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സൂപ്പര്‍ ക്യാച്ചില്‍ പൊള്ളാര്‍ഡിനെ പ്രശംസിച്ച് രംഗത്തെത്തിയത്. മത്സരത്തില്‍ മുംബൈ 37 റണ്‍സിന് വിജയിച്ചു. മുംബൈയുടെ 170 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 133 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 59 റണ്‍സെടുത്ത കേദാര്‍ ജാദവിന് മാത്രമേ പൊരുതാനായുള്ളൂ. റെയ്‌ന 16 റണ്‍സും ധോണി 12 റണ്‍സും റായ്ഡു പൂജ്യത്തിനും പുറത്തായി. മലിംഗയും ഹര്‍ദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റിനാണ് 170 റണ്‍സെടുത്തത്. 43 പന്തില്‍ 59 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ടോപ് സ്‌കോറര്‍. ക്രുനാല്‍ പാണ്ഡ്യ 42ഉം ഹര്‍ദിക് പാണ്ഡ്യ എട്ട് പന്തില്‍ 25 റണ്‍സുമെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 13 റണ്‍സിന് പുറത്തായി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഹര്‍ദിക്കാണ് മാന്‍ ഓഫ് ദ മാച്ച്.

pathram:
Leave a Comment