രാജ്യത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍…!!! സഞ്ജുവിനെ പുകഴ്ത്തിയ ഗംഭീറിന് ധോണി ആരാധകരുടെ പൊങ്കാല

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സെഞ്ചുറി അടിച്ച മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് ട്വീറ്റിട്ട മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന് ധോണി ആരാധകരുടെ പൊങ്കാല. നിലവില്‍ രാജ്യത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിനെ ലോകകപ്പ് ടീമിലെടുക്കണമെന്നും നാലാം നമ്പറില്‍ കളിപ്പിക്കണമെന്നും ഗംഭീര്‍ പറഞ്ഞിരുന്നു. ഇതാണ് ധോണി ആരാധകരെ ചൊടിപ്പിച്ചത്.

ഗംഭീറിന് ധോണിയോട് അസൂയയാണെന്ന് പറയുന്ന ആരാധകര്‍ നിങ്ങള്‍ ധോണിയെന്ന പേര് കേട്ടിട്ടില്ലേ എന്നും ചോദിക്കുന്നു. ധോണിയുടെയും ഋഷഭ് പന്തിന്റെയും കാര്യം ഗംഭീര്‍ മറന്നുപോയോ എന്ന് ചോദിക്കുന്ന ചിലര്‍ സഞ്ജു ഒരു മത്സരത്തില്‍ മാത്രം തിളങ്ങുന്ന കളിക്കാരനാണെന്നും പറയുന്നു. ഋഷഭ് പന്തിനെക്കുറിച്ച് പോലും ഒന്നും പറയാതിരുന്ന ഗംഭീര്‍ ഇപ്പോള്‍ സഞ്ജുവിനെ അഭിനന്ദിക്കുന്നതിനെയും ആരാധകര്‍ ചോദ്യം ചെയ്യുന്നുണ്ട്.

സണ്‍റൈസേഴ്‌സിനെതിരെ 55 പന്തില്‍ 102 റണ്‍സടിച്ച സഞ്ജു ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ സെഞ്ചുറിക്ക് ഉടമയായിരുന്നു. ഐപിഎല്‍ കരിയറില്‍ സ!ഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്.

pathram:
Related Post
Leave a Comment