രാഹുല്‍ഗാന്ധി വയനാട് മത്സരിക്കും എന്ന വാര്‍ത്തയ്ക്ക് പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി വയനാട്

കൊച്ചി: രാഹുല്‍ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതോടെ വയനാടാണ് ഇപ്പോള്‍ ട്വിറ്ററിലെ ട്രെന്‍ഡിംഗ് ടൊപ്പിക്. ട്വിറ്ററില്‍ ട്രെന്‍ഡിംഗില്‍ രണ്ടാംസ്ഥാനത്താണ് ഇപ്പോല്‍ വയനട് ഉള്ളത്. 5815 ട്വീറ്റുകളാന് വയനാടുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ മുന്നിലുണ്ട്.

അതേസമയം വയനാട് മണ്ഡലത്തില്‍നിന്നും രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യ എ ഐ സി സിയുടെ പരിഗണനയിലാണ് എന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി അമേഠിയില്‍നിന്നും വയനാട് നിന്നും ഒരേ സമയം ജനവിധി തേടും എന്ന് സൂചന നല്‍കുന്നതാണ് എ ഐ സി സി വക്താവിന്റെ വാക്കുകള്‍.രാഹുല്‍ ഗാന്ധി വയനാട്ടി മത്സരിക്കണം എന്ന് പ്രതിപക്ഷ നേതാവ്് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു, വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കും എന്ന കാര്യം ഏകദേശം ഉറപ്പായതായാണ് റിപ്പോര്‍ട്ടുകള്‍. എ ഐ സി യുടെ അന്തിമ തീരുമാനം ഉടന്‍ വന്നേക്കും.

pathram:
Related Post
Leave a Comment