മോദി ജാക്കറ്റ് വാങ്ങാന്‍ ആളില്ല

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തരംഗമായിരുന്ന ‘മോദി ജാക്കറ്റി’ന് ഇത്തവണ പ്രിയം കുറഞ്ഞു. 2014 ല്‍ ദിവസം 35 ജാക്കറ്റ് വീതം വിറ്റിരുന്നിടത്ത് ഇപ്പോള്‍ ആഴ്ചയില്‍ 1 എന്ന നിലയിലേക്കു കച്ചവടം താണുവെന്ന് വ്യാപാരികള്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുമ്പോള്‍ വില്‍പന ഉയര്‍ന്നേക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിക്കാറുള്ള ഹാഫ് സ്ലീവ് കോട്ടാണ് മോദി ജാക്കറ്റ് എന്നറിയപ്പെട്ടത്.

സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധി, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവ വില്‍പനയെ പ്രതികൂലമായി ബാധിച്ചെന്നാണു മറ്റൊരു വ്യാപാരിയുടെ വിലയിരുത്തല്‍. നിലവിലുള്ള സ്റ്റോക് എങ്ങനെ വിറ്റഴിക്കുമെന്ന ആശങ്കയിലാണു പലരും.

pathram:
Leave a Comment